ഗുദ സംബന്ധമായി ഉണ്ടാകുന്ന രോഗങ്ങള്‍ മുന്‍പത്തേക്കാള്‍ കൂടിവരികയാണിന്ന്. മനുഷ്യന്‍റെ മാറിവരുന്ന ജീവിതശൈലി , ആഹാരം , ചിട്ടയില്ലാത്ത ജീവിതം , എന്നിവ അവനെ ഇന്ന് അനേകം രോഗങ്ങളില്‍ കൊണ്ടെത്തിക്കുന്നു. സ്വസ്ഥമായി ടോയിലറ്റില്‍ അല്‍പ സമയം ചിലവഴിക്കാനില്ലാത്തവരാണ് പലരും എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഗുദരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവര്‍ക്കും അറിയുന്ന ഒന്നുമാണ് അര്‍ശസ്. പൈല്‍സ് , മൂലക്കുരു എന്നീപേരുകളിലും ഇത് അറിയപ്പെടുന്നു. ഇനിയുള്ളവ ഫിഷര്‍ , ഫിസ്റ്റുല , എന്നിവയാണ്. ഇവയ്ക്കെല്ലാം പുറമെ ഇന്ന് നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധമാണ് മുകളില്‍ പറഞ്ഞ രോഗങ്ങളിലേക്കെല്ലാം നമ്മെ എത്തിക്കുന്നത് എന്നതൊരു സത്യമാണ്. മലബന്ധം പലരും അവഗണിക്കുന്നതാണ് പിന്നീട് സര്‍ജറി വരെ വേണ്ടിവരുന്ന അവസ്ഥകളിലേക്ക് എത്തിക്കുന്നത്. മലബന്ധത്തിനുള്ള കാരണങ്ങള്‍ (causes of constipation) പ്രധാനമായും ആഹാരത്തെയാണ് മലബന്ധത്തിന്‍റെ കാരണക്കാരനായി കണക്കാക്കാവുന്നത്.മലത്തിന്‍റെ സ്വഭാവം അത് കട്ടിയുള്ളതോ അയഞ്ഞതോ ആകുക എന്നത് കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ്. നാരുകളില്ലാത്ത ആഹാരമാണ്