ആയുര്‍വേദത്തിലെ ഒരു പ്രധാന ചികിത്സാ കര്‍മമാണ് രക്തമോക്ഷം അല്ലെങ്കില്‍ രക്തം കളയല്‍. അഷ്ടാംഗങ്ങളില്‍ ഒന്നായ ശല്യ ചികിത്സയിലെ പ്രധാന ക്രിയഎന്ന നിലയില്‍ ഇത് പ്രസിദ്ധമാണ്. ശരീരത്തിലെ സര്‍വാംഗമായും പ്രാദേശികമായും സ്ഥിതിചെയ്യുന്ന ദുഷ്ടരക്തത്തിനെ പുറന്തള്ളുന്നതാണ് ഈ ചികിത്സയുടെ തത്വം. സുശ്രുത സംഹിതയില്‍ രക്ത മോക്ഷ ചികിത്സക്ക് വളരെ പ്രാധാന്യം നല്‍കി അതിനെ പഞ്ചകര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ അധികം വൈദ്യന്മാര്‍ രക്തമോക്ഷം ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശല്യതന്ത്രത്തിന്റെ പ്രചാരം കൂടിവരുന്നതിനെ ഫലമായി രക്തമോക്ഷ ചികിത്സക്കും പ്രചാരം വര്‍ധിക്കുന്നതായി കാണാം
.